കർഷകര്‍ക്ക് അഭിവാദ്യവുമായി ബംഗാളിൽ പ്രകടനങ്ങൾ



കൊൽക്കത്ത
ഐതിഹാസിക കർഷകസമരത്തിന്റെ വിജയത്തിൽ ബംഗാളിലാകെ ആഹ്ലാദപ്രകടനങ്ങൾ. കർഷക–- കർഷക തൊഴിലാളി സംഘടനകൾ, വിവിധ ബഹുജന സംഘനടകൾ, ഇടതുമുന്നണി എന്നിവ നേതൃത്വം നൽകി. ജില്ലാ കേന്ദ്രങ്ങളിലും ഗ്രാമീണ മേഖലകളിലും ആയിരക്കണക്കിനു റാലി നടന്നു. ജാർഗ്രാമിലെ റാലിക്ക് ഇടതുമുന്നണി ചെയർമാൻ ബിമൻ ബസുവും കൊൽക്കത്തയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്രയും നേതൃത്വം നൽകി. കർഷക കൂട്ടായ്മയ്ക്കു മുമ്പിൽ മോദി സർക്കാരിന് മുട്ടുമടക്കേണ്ടിവന്നെന്ന് ബിമൻ ബസു പറഞ്ഞു. കർഷക സമരം ഒരു വർഷം തികയുന്ന 26ന് സംസ്ഥാനത്ത് എല്ലാ ബ്ലോക്കിലും റാലികൾ നടത്തുമെന്ന് കിസാൻസഭ ബംഗാൾ സംസ്ഥാന സെക്രട്ടറി അമൽ ഹാൾദാർ അറിയിച്ചു.a



Credits National || Deshabhimani ​Online ​News https://ift.tt/3CFrdOX

Comments

Archive

Contact Form

Send