‘ആഫ്റ്റർ ദ ആഫ്റ്റർമാത്’: പ്രഭാവർമ്മയുടെ ഇംഗ്ലീഷ് നോവൽ വായനക്കാരിലേക്ക്
തിരുവനന്തപുരം > കവി പ്രഭാവർമ്മയുടെ ഇംഗ്ലീഷ് നോവൽ ‘ആഫ്റ്റർ ദ ആഫ്റ്റർമാത്’ വായനക്കാരിലേക്ക്. ഒരു മലയാള കവി എഴുതുന്ന ആദ്യ ഇംഗ്ലീഷ് നോവൽ എന്ന ബഹുമതി ഈ കൃതിക്ക് സ്വന്തം.
കലയും അധികാരവും തമ്മിലുള്ള സംഘർഷ സമസ്യകളാണ് പ്രമേയം. റഷ്യൻ കവിയും യുവ വിപ്ലവകാരിയുമായിരുന്ന ഇവാൻ കാല്യേവിന്റെ ജീവിതം ആധാരമാക്കിയാണ് നോവൽ. സോഷ്യലിസ്റ്റ് റവല്യൂഷണറി പാർടി അംഗമായിരുന്നു കാല്യേവ്. 1949ൽ അൽബേർ കാമു ‘ജസ്റ്റ് അസാസിൻസ്’ എന്ന നാടകത്തിൽ കാല്യേവിന്റെ വിപ്ലവ ജീവിതത്തെ ഇതിവൃത്തമാക്കിയിരുന്നു. കാമുവിന്റേതിൽനിന്ന് വ്യത്യസ്തമായി കാല്യേവിന്റെ സ്വത്വാന്വേഷണത്തിന്റെയും ആത്മസംഘർഷത്തിന്റെയും വഴികളാണ് ‘ആഫ്റ്റർ ദ ആഫ്റ്റർമാത്’.
ഡൽഹിയിലെ ഇൻഡസ് പബ്ലിഷേഴ്സാണ് പ്രസാധകർ. പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് വെകാതെ നടക്കും.
ശ്യാമ മാധവം, കനൽച്ചിലമ്പ്, രൗദ്രസാത്വികം തുടങ്ങിയ കാവ്യാഖ്യായികകളടക്കം പതിനഞ്ചിലേറെ കൃതികൾ രചിച്ച പ്രഭാവർമ്മയ്ക്ക് കേന്ദ്ര–-കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമാണ്.
Credits Kerala || Deshabhimani Online News https://ift.tt/3nUq5To
Comments