ബിജെപി നേതൃയോഗം : അടിതീർക്കലല്ല തങ്ങളുടെ പണിയെന്ന്‌ ദേശീയ നേതാക്കൾ

തിരുവനന്തപുരം
തമ്മിലടിയും തൊഴുത്തിൽക്കുത്തും രൂക്ഷമായ സംസ്ഥാന ബിജെപിയിലെ ചേരിതിരിവ് നേരിട്ട് ബോധ്യപ്പെട്ട് ദേശീയനേതാക്കൾ. കോർകമ്മിറ്റിയിൽനിന്നും രണ്ടു ദിവസമായി നടന്ന നേതൃയോഗങ്ങളിൽനിന്നും പ്രധാന നേതാക്കൾ വിട്ടുനിന്നതിലൂടെ പ്രശ്നങ്ങൾ രൂക്ഷമാണെന്ന പ്രതികരണമാണ് ഇവരിൽനിന്നുണ്ടായത്. കേരളത്തിലെ പ്രശ്നങ്ങൾ ഇവിടെത്തന്നെ തീർക്കണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷും പ്രഭാരി സി പി രാധകൃഷ്ണനുമാണ് കോർ കമ്മിറ്റിയിലും ഭാരവാഹിയോഗങ്ങളിലും പങ്കെടുത്തത്.

നിങ്ങൾക്ക് എംപിയും എംഎൽഎയും വേണ്ടെങ്കിൽ വേണ്ടെന്നും അടി തീർക്കലല്ല തങ്ങളുടെ ജോലിയെന്നും ഇവർ വ്യക്തമാക്കി. ആശ്രിതവത്സലരായിട്ടും മുരളീധരനും സുരേന്ദ്രനും ഇങ്ങനൊരു മുന്നറിയിപ്പ് നൽകിയത് ചേരിപ്പോര് പുറത്താകുന്നതിലുള്ള ദേശീയ നേതൃത്വത്തിന്റെ അതൃപ്തിയാണെന്നും വ്യക്തം.

തൽക്കാലം നേതൃമാറ്റത്തെക്കുറിച്ച് ആലോചിക്കേണ്ടെന്ന് ബി എൽ സന്തോഷ് പറഞ്ഞെങ്കിലും പ്രവർത്തനങ്ങളിലെ അസംതൃപ്തി തുറന്നു പറഞ്ഞു. ബിജെപി യോഗങ്ങളിലെ ചർച്ച മാധ്യമങ്ങളിൽ വരുന്നതിലുള്ള അതൃപ്തിയും പ്രകടിപ്പിച്ചു. പി പി മുകുന്ദന് പരാതിയുണ്ടെങ്കിൽ നേരിട്ടറിയിക്കണം. മാധ്യമങ്ങൾക്ക് നൽകിയല്ല പറയേണ്ടതെന്ന് പേര് പറയാതെ സൂചിപ്പിച്ചു. മാധ്യമങ്ങളിലൂടെ പ്രതികരിച്ച യശ്വന്ത് സിൻഹ ഉൾപ്പെടെയുള്ളവരുടെ സ്ഥാനം എവിടെയാണെന്ന് ഓർക്കണമെന്നും പറഞ്ഞു.

പല നേതാക്കളും അണികളും വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും നേതൃത്വത്തിന് എതിരാണെന്നതും ദേശീയ നേതാക്കൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇന്ധനവില ഇതുപോലെ കുതിച്ചാൽ ബിജെപി പ്രവർത്തകർക്ക് ജനങ്ങളെ സമീപിക്കാനാകില്ലെന്ന് ചില നേതാക്കൾ യോഗത്തിൽ പറഞ്ഞു. അതേസമയം, വിലവർധന താൽക്കാലികം മാത്രമാണെന്ന് ബി എൽ സന്തോഷ് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3CUIp3C

Comments

Archive

Contact Form

Send