അമ്രാറാം സിപിഐ എം രാജസ്ഥാൻ സംസ്ഥാന സെക്രട്ടറി


ന്യൂഡൽഹി
സിപിഐ എം രാജസ്ഥാൻ സംസ്ഥാന സെക്രട്ടറിയായി അമ്രാറാമിനെ തെരഞ്ഞെടുത്തു. 35 അംഗ സംസ്ഥാനകമ്മിറ്റിയും എട്ടംഗ സെക്രട്ടറിയറ്റും രൂപീകരിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും ആവശ്യങ്ങൾ ഉയർത്തി പ്രക്ഷോഭം ശക്തിയായി തുടരാൻ സീക്കറിൽ ചേർന്ന സമ്മേളനം തീരുമാനിച്ചു.
മൂന്ന് ദിവസത്തെ സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

പൊളിറ്റ്ബ്യൂറോ അംഗം ഹനൻ മൊള്ള പങ്കെടുത്തു. 90 വയസ്സുള്ള മുതിർന്ന നേതാവ് അറ്റേറാം ബെനിവാൾ സമ്മേളനനഗരിയിൽ പതാക ഉയർത്തി. അമ്രാറാം റിപ്പോർട്ട് അവതരിപ്പിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/2ZVIDJD

Comments

Archive

Contact Form

Send