ശ്രീനഗർ ഷാർജ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ
ശ്രീനഗർ
പതിനൊന്ന് വർഷത്തിനുശേഷം ആദ്യമായി ശ്രീനഗറിൽനിന്ന് ഷാർജയിലേക്ക് പറന്ന വിമാനത്തിന് വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിച്ച് പാകിസ്ഥാൻ. ശ്രീനഗറിൽനിന്നുള്ള യാത്രക്കാർക്ക് കനത്ത തിരിച്ചടിയാണ് നീക്കം. പാക് വ്യോമപാത ഉപയോഗിക്കാതെ ഉദയ്പുർ, അഹമ്മദാബാദ്, ഒമാൻ വഴിയാണ് വിമാനങ്ങൾക്ക് ഷാർജയിലെത്താനാവുക. ഒരു മണിക്കൂർ അധികയാത്രയ്ക്ക് ചെലവുമേറും. പാക് നടപടി ദൗർഭാഗ്യകരമാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. മുമ്പ് 2009ൽ ശ്രീനഗർ–- ദുബായ് വിമാന സർവീസിനോടും പാകിസ്ഥാൻ ഇതാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 23ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ശ്രീനഗര്–- ഷാർജ സര്വ്വീസ് ഫ്ലാഗ് ഓഫ് ചെയ്തത്.
Credits National || Deshabhimani Online News https://ift.tt/2ZTNuuZ
Comments