കെഎഎസ്‌ നിയമന ശുപാർശ നൽകി


തിരുവനന്തപുരം
കേരള സിവിൽ സർവീസിൽ പുതു ചരിത്രമെഴുതി കെഎഎസ് ഓഫീസർ ട്രെയിനി തസ്തികയിലേക്ക് പിഎസ്സി നിയമന ശുപാർശ നൽകി. 105 ഉദ്യോഗാർഥികളിൽ 103 പേർ നിയമന ശുപാർശ ഏറ്റുവാങ്ങി. നേരിട്ട്വരാൻ അസൗകര്യം അറിയിച്ച രണ്ടുപേർക്ക് ശുപാർശ അയച്ചുകൊടുക്കുമെന്ന് പിഎസ്സി അറിയിച്ചു.


വിജ്ഞാപനം ഇറങ്ങി രണ്ട് വർഷത്തിനുശേഷമാണ് ശുപാർശ നൽകുന്നത്. 2019 നവംബർ ഒന്നിനാണ് തസ്തികയിലേക്ക് പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഉദ്യോഗാർഥികൾക്കുള്ള പരിശീലനം ഉടൻ തുടങ്ങും. എൽഡിഎഫ് സർക്കാരിന്റെ ഒരു സുപ്രധാന വാഗ്ദാനംകൂടിയാണ് നടപ്പായത്.
പിഎസ്സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചെയർമാൻ എം കെ സക്കീർ ഉദ്ഘാടനം ചെയ്തു. കമീഷൻ അംഗങ്ങളായ ആർ പാർവതീദേവി, സി സുരേഷ്, എ ആർ ബാബു, ജിനു സക്കറിയ, ജി രാജേന്ദ്രൻ, കെ പി സജിലാൽ തുടങ്ങിയവർ പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3GAP3i1

Comments

Archive

Contact Form

Send