സംഘപരിവാർ ഭീഷണി : കലാജീവിതം അവസാനിപ്പിക്കുന്നെന്ന് മുനവ്വര്‍ ഫാറൂഖി


ബംഗളൂരു
സംഘപരിവാറുകാരുടെ നിരന്തരമായ ഭീഷണിയെത്തുടർന്ന് തന്റെ കലാജീവിതം അവസാനിപ്പിക്കുന്നതായി സ്റ്റാന്ഡ് അപ് കോമഡിയൻ മുനവ്വര് ഫാറൂഖി. ബംഗളൂരുവില് നടത്തേണ്ടിയിരുന്ന പരിപാടിയും ഭീഷണിയെ തുടര്ന്ന് പൊലീസ് റദ്ദാക്കിയതിന് പിന്നാലെയാണ് മുനവ്വര് ഫാറൂഖിയുടെ പ്രതികരണം. ‘വിദ്വേഷം വിജയിച്ചു, കലാകാരന് തോറ്റു.

എനിക്കു മതിയായി. വിട' മുനവ്വര് ഇന്സ്റ്റഗ്രാമില് കുറിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില് മുനവ്വറിന്റെ 12 പരിപാടിയാണ് റദ്ദാക്കിയത്.
പുതിയ ഷോ നടത്താനിരുന്നത് ബംഗളൂരുവിലെ ഗുഡ് ഷെപ്പേര്ഡ് ഓഡിറ്റോറിയത്തിലായിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3nZIXjR

Comments

Archive

Contact Form

Send