മഴ കുറയുന്നു; രണ്ടുദിവസം മുന്നറിയിപ്പില്ല


തിരുവനന്തപുരം
സംസ്ഥാനത്ത് നാശംവിതച്ച അതിശക്ത മഴയ്ക്ക് നേരിയ ശമനം. ചൊവ്വാഴ്ച ചില ജില്ലകളിൽ ശക്തമായ മഴയുണ്ടായെങ്കിലും ബുധനാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബുധനും വ്യാഴവും സംസ്ഥാനത്ത് മുന്നറിയിപ്പില്ല.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി രണ്ട് ന്യൂനമർദം നിലവിലുണ്ടെങ്കിലും സംസ്ഥാനത്തിന് ഭീഷണിയില്ല. ചൊവ്വാഴ്ച മധ്യ കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കേരളതീരത്തുനിന്ന് അകന്നു പോകുമെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വ്യാഴാഴ്ച വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രപ്രദേശ് തീരത്ത് എത്തും. വെള്ളിയും ശനിയും മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. മീൻപിടിത്തത്തിന് തടസ്സമില്ല.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nlBrQ5

Comments

Archive

Contact Form

Send