ആത്മാഭിമാന സദസ്സ്‌ ഇന്ന്‌


കൊച്ചി
തൊഴിലും അഭിമാനവും സംരക്ഷിക്കാനുള്ള ചുമുട്ടുതൊഴിലാളികളുടെ പ്രക്ഷോഭത്തിനു മുന്നോടിയായി ആത്മാഭിമാന സദസ്സ് ശനി വൈകിട്ട് നാലിന് എറണാകുളം മറൈൻഡ്രൈവിൽ നടക്കും. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ അധ്യക്ഷനാകും. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം റഹ്മത്തുള്ള, കെ ചന്ദ്രൻപിള്ള, പി ആർ മുരളീധരൻ, കെ കെ ഇബ്രാഹിംകുട്ടി, കെ എൻ ഗോപി, കരീം പാടത്തിക്കര എന്നിവർ സംസാരിക്കും. മറൈൻഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽ കോവിഡ് മാനദണ്ഡംപാലിച്ചാണ് പ്രതിഷേധ സദസ്സ്.

ചുമട്ടുതൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുമ്പോൾ തൊഴിൽ സംരക്ഷണത്തിനുള്ള പോരാട്ടത്തിന്റെ ഭാഗമായി സിഐടിയു ഐഎൻടിയുസി, എഐടിയുസി, എസ്ടിയു തൊഴിലാളി സംഘടനകൾ ഉൾപ്പെട്ട ചുമുട്ടുതൊഴിലാളി സംയുക്തസമരസമിതിയുടെ നേതൃത്വത്തിലാണ് ആത്മാഭിമാന സദസ്സ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3HZlG9R

Comments

Archive

Contact Form

Send