ബംഗാളിൽ നാലിടത്തും തോറ്റ് ബിജെപി
കൊൽക്കത്ത
പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിൽപ്പോലും കെട്ടിവച്ച പണം തിരിച്ചുകിട്ടാതെ നാണംകെട്ട് ബിജെപി. നാലിടത്ത് നടന്ന തെരഞ്ഞെുടപ്പിൽ മൂന്നിടത്തും കെട്ടിവച്ച പണം നഷ്ടമായി. ബിജെപിയുടെ കൈയിലുണ്ടായിരുന്ന ദിൻഹട്ട, ശാന്തിപ്പുർ സീറ്റുകൾ പിടിച്ചെടുത്തപ്പോൾ ഖർദ, ഗോസാബ സീറ്റുകൾ നിലനിർത്താനും തൃണമൂൽ കോൺഗ്രസിനായി.
സിപിഐ എം രണ്ട്, ആർഎസ്പി, ഫോർവേഡ്ബ്ലോക്ക് ഒന്നുവീതവും സീറ്റിലാണ് ഇടതുമുന്നണി മത്സരിച്ചത്. മൂന്നിടത്തും ഇടതുമുന്നണി വോട്ട് വർധിച്ചു. കഴിഞ്ഞ തവണ ഇടതുപക്ഷ പിന്തുണയോടെ കോൺഗ്രസ് മത്സരിച്ച ശാന്തിപ്പുരിൽ ഇത്തവണ സിപിഐ എം സ്ഥാനാർഥി സൗമൻ മഹതോക്ക് 39,958 വോട്ട് ലഭിച്ചു. കോൺഗ്രസിന് ഇത്തവണ ലഭിച്ചത് 2800 വോട്ടുമാത്രവും.
Credits National || Deshabhimani Online News https://ift.tt/3CGYgTp
Comments