പോക്‌സോ കേസിൽ ജഡ്ജി അറസ്റ്റിൽ
ജയ്പുർ
രാജസ്ഥാനിൽ പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ ജഡ്ജി അറസ്റ്റിൽ. അഴിമതിവിരുദ്ധ കോടതി പ്രത്യേക ജഡ്ജി ജിതേന്ദ്ര സിങ്ങിനെയാണ് ഭരത്പുർ പൊലീസ് പോക്സോ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ജഡ്ജിയെ രാജസ്ഥാൻ ഹൈക്കോടതി കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തിരുന്നു. ടെന്നീസ് കളിസ്ഥലത്തുനിന്ന് പരിചയപ്പെട്ട ബാലനെ ജഡ്ജിയും ബന്ധുവും സഹായിയും ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടിയുടെ അമ്മയാണ് പരാതിപ്പെട്ടത്.
കുട്ടിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അഴിമതി വിരുദ്ധ ബ്യൂറോ ഡിഎസ്പി പരമേശ്വർ ലാൽ യാദവിനെതിരെയും പരാതി നൽകി. ഇയാൾ സസ്പെൻഷനിലായി.
Credits National || Deshabhimani Online News https://ift.tt/3mFRXtF
Comments