കെഎസ്ആർടിസി: പണിമുടക്ക് പൂർണം ; ടിഡിഎഫ്‌, എഐടിയുസി പണിമുടക്ക്‌ ഇന്നുകൂടി


തിരുവനന്തപുരം
കെഎസ്ആർടിസി ജീവനക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് പൂർണം. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ(സിഐടിയു), കെഎസ്ടിഇഎസ്(ബിഎംഎസ്) സംഘടനകൾ 24 മണിക്കൂറും ടിഡിഎഫ്(ഐഎൻടിയുസി), കെഎസ്ടിഇയു (എഐടിയുസി) സംഘടനകൾ 48 മണിക്കൂറുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ടിഡിഎഫ്, കെഎസ്ടിഇയു പണിമുടക്ക് ശനിയാഴ്ചയും തുടരും.

ശമ്പള പരിഷ്കരണം നടപ്പാക്കുക, കൂടുതൽ സർവീസ് ആരംഭിച്ച് വരുമാനം വർധിപ്പിക്കുക, എം പാനൽ ജീവനക്കാരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക്. മിനിസ്റ്റീരിയൽ, മെക്കാനിക്കൽ ജീവനക്കാരും പങ്കെടുത്തു. എറണാകുളം ജില്ലയിലും പണിമുടക്ക് പൂർണ മായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Yl92Ql

Comments

Archive

Contact Form

Send