യുപിയിൽ കൂടുതൽ ബിഎസ്‌പി നേതാക്കൾ എസ്‌പിയിൽ
ന്യൂഡൽഹി
അടുത്ത വർഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ കൂടുതൽ ബിഎസ്പി എംഎൽഎമാർ എസ്പിയിലേക്ക്. ബിഎസ്പിയുടെ മുതിർന്ന നേതാക്കൾകൂടിയായ ലാൽജി വർമയും രാംഅചൽ രാജ്ഭറും ഞായറാഴ്ച അംബേദ്കർ നഗറിൽ സംഘടിപ്പിച്ച ജനാദേശ് റാലിയിലാണ് എസ്പിയിൽ ചേർന്നത്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് ഇരുനേതാക്കളും അംഗത്വമെടുത്തത്.
2022ൽ യുപിയിൽ പിന്നാക്ക ജനവിഭാഗങ്ങളുടെ വിപ്ലവമുണ്ടാകുമെന്ന് അഖിലേഷ് റാലിയിൽ പറഞ്ഞു. രാം മനോഹർ ലോഹ്യയുടെയും അംബേദ്കറുടെയും ആശയങ്ങൾ യോജിപ്പിക്കാനാണ് ശ്രമം. ലഖിംപുർ ഖേരി സംഭവത്തിൽ കർഷകർക്ക് ബിജെപിയോട് ക്ഷമിക്കാനാകില്ല–- അഖിലേഷ് പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3o3TXeV
Comments