സിൽവർലൈൻ : ഭൂമി ഏറ്റെടുക്കാൻ ഡെപ്യൂട്ടി കലക്ടർ
തിരുവനന്തപുരം
സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ അർധ അതിവേഗ റെയിൽപാതയ്ക്ക് (സിൽവർലൈൻ) ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഡെപ്യൂട്ടി കലക്ടർ അനിൽ ജോസിനാണ് ചുമതല. ഇദ്ദേഹത്തിന്റെ ആസ്ഥാനം എറണാകുളം ആയിരിക്കും.
11 ജില്ലയിലൂടെ കടന്നുപോകുന്ന അർധ അതിവേഗ പാതയ്ക്ക് 1221 ഹെക്ടർ ഏറ്റെടുക്കുന്നതിന് 11 സ്പെഷ്യൽ തഹസിൽദാർമാരെ നേരത്തെ നിയോഗിച്ചിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണ് പാത നിർമിക്കുക. കാസർകോട്ടുനിന്ന് നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്തെത്താം. പദ്ധതിക്കുള്ള അന്തിമാനുമതി കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. സാമൂഹ്യ ആഘാത പഠനത്തിന്റെ മുന്നോടിയായി അലൈൻമെന്റിന്റെ അതിർത്തിയിൽ കല്ലിടൽ പ്രവൃത്തി പുരോഗമിക്കുകയാണ്.
Credits Kerala || Deshabhimani Online News https://ift.tt/3r1mx3Q
Comments