മൊഫിയയുടെ മരണം : നീതി ഉറപ്പാക്കും: മന്ത്രി പി രാജീവ്
കൊച്ചി
ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് മരിച്ച മൊഫിയ പർവീണിന്റെ കുടുംബത്തിന്റെ വികാരത്തിനൊപ്പമാണ് സർക്കാരെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മൊഫിയയുടെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. താനും മൊഫിയയുടെ ബാപ്പയും മുഖ്യമന്ത്രിയുമായി സംസാരിച്ചു.
ശരിയായ രീതിയിൽ അന്വേഷണം മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ആരോപണവിധേയനായ എസ്എച്ച്ഒക്കെതിരെ നടപടി സ്വീകരിച്ചു. റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിയാണ് ആഭ്യന്തരവകുപ്പ് സ്വീകരിക്കുന്നത്. പൊലീസിനെ ജനകീയമാക്കുകയാണ് എൽഡിഎഫ് സർക്കാരിന്റെ സമീപനം. ഇതിനുവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3cUbGA8
Comments