ജയ്‌ഭീം: സൂര്യയെ അഭിനന്ദിച്ച് സിപിഐ എം
ചെന്നൈ
‘ജയ് ഭീ’മിലൂടെ ഒരു യഥാർഥ സംഭവം സിനിമയാക്കി വൻ വിജയം നേടിയതില് നടൻ സൂര്യക്ക് സിപിഐ എം തമിഴ്നാട് സംസ്ഥാന കമ്മിറ്റിയുടെ അഭിനന്ദനം. സിപിഐ എം നടത്തിയ മഹത്തായ സമരമായിരുന്നു കടലൂർ കമ്മാപുരത്തെ രാജാ കണ്ണിനെ ലോക്കപ്പ് മർദനത്തിൽ കൊന്നതിനെതിരായ പ്രക്ഷോഭം. ഇതിൽ വർഷങ്ങളോളം നീതിക്കായി പ്രതിഷേധവും നിയമപോരാട്ടവും നടത്തി.
രാജാ കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് സർക്കാരിൽനിന്ന് നഷ്ടപരിഹാരം നേടിക്കൊടുക്കാനും പാർടിക്ക് കഴിഞ്ഞു.പാർടിയുടെ പങ്ക് വ്യക്തമായി സിനിമയില് ചിത്രീകരിച്ചതിനെയും അഭിനന്ദിക്കുന്നു.
യാഥാർഥ്യത്തോട് നീതി പുലർത്തിയ സിനിമ ജനം ഏറ്റെടുത്തു. ഇത് സിപിഐ എമ്മിന്റെ പോരാട്ടവിജയത്തിന് ലഭിച്ച അംഗീകാരംകൂടിയാണ്. ദുരിതജീവിതം നയിക്കുന്ന രാജാ കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് വീടുണ്ടാക്കാൻ സിപിഐ എം ശ്രമിക്കുന്നുണ്ട്.അതുമായി സഹകരിക്കണമെന്നും സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ കത്തിൽ അഭ്യര്ത്ഥിച്ചു.
Credits National || Deshabhimani Online News https://ift.tt/2YG0uDQ
Comments