സൽമാൻ ഖുർഷിദിന്റെ പുസ്‌തകം നിരോധിക്കില്ല
ന്യൂഡൽഹി
മുൻ നിയമമന്ത്രി സൽമാൻ ഖുർഷിദിന്റെ പുസ്തകം–- ‘സൺറൈസ് ഓവർ അയോധ്യ: നാഷൺഹുഡ് ഇൻ അവർ ടൈംസ്’ വിൽപ്പനയും പ്രചാരണവും നിരോധിക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പുസ്തകം വാങ്ങാൻ താൽപ്പര്യമില്ലാത്തവർ അത് വാങ്ങി വായിക്കേണ്ടെന്ന് ജസ്റ്റിസ് യശ്വന്ത് വർമ നിരീക്ഷിച്ചു. പുസ്തകം കാരണം കലാപങ്ങൾ ഉണ്ടാകുമെന്ന ഹർജിക്കാരൻ വിനീത് ജിണ്ടാലിന്റെ ഹർജി കോടതി അംഗീകരിച്ചില്ല.
Credits National || Deshabhimani Online News https://ift.tt/3raOWUP
Comments