ബാങ്കുകളെ രക്ഷിക്കൂ: ജന്തർ മന്ദറിൽ ധർണ
ന്യൂഡൽഹി
കർഷകപ്രക്ഷോഭത്തിനു പിന്തുണയർപ്പിച്ചും ബാങ്കിങ് മേഖലയുടെ സ്വകാര്യവൽക്കരണത്തിൽ പ്രതിഷേധിച്ചും ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫഡറേഷൻ ജന്തർ മന്ദറിൽ ധർണ നടത്തി.
‘ബാങ്കുകളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായിരുന്നു ധർണ. നൂറുകണക്കിനുപേർ പങ്കെടുത്തു.
കോർപറേറ്റ് പ്രീണന നിയമങ്ങൾക്കെതിരെ കർഷകർ പൊരുതി നേടിയ വിജയം ആവേശകരമാണെന്ന് കോൺഫഡറേഷൻ ചൂണ്ടിക്കാട്ടി.
സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, അഖിലേന്ത്യാ കിസാൻസഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ, കോൺഫഡറേഷൻ ജനറൽ സെക്രട്ടറി സൗമ്യ ദത്ത എന്നിവർ സംസാരിച്ചു.
Credits National || Deshabhimani Online News https://ift.tt/3D77ec3
Comments