ബേബിഡാം ശക്തിപ്പെടുത്തൽ അനുവദിക്കണമെന്ന് കേന്ദ്രത്തിന്റെ കത്ത്
തിരുവനന്തപുരം
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ തമിഴ്നാടിനെ അനുവദിക്കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ടത് കേന്ദ്ര സർക്കാർ. ഈ ആവശ്യമുന്നയിച്ചുള്ള കേന്ദ്ര ജൽശക്തിമന്ത്രാലയത്തിന്റെ കത്ത് കേരളത്തിന് ലഭിച്ചു. ജോയിന്റ് സെക്രട്ടറി സഞ്ജയ് അശ്വതിയാണ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസിന് കത്തയച്ചത്.
ബേബിഡാം ശക്തിപ്പെടുത്താനുള്ള പ്രവൃത്തിയും അപ്രോച്ച് റോഡ് അറ്റകുറ്റ പ്രവൃത്തിയും അനുവദിക്കണമെന്ന് കത്തിൽ പറയുന്നു. എന്നാൽ, കത്തിന് കേരളം മറുപടി നൽകിയിട്ടില്ല. ഇതേസമയം, മരംമുറിക്കാൻ അനുമതി നൽകാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ ആവർത്തിച്ചു.

Credits Kerala || Deshabhimani Online News https://ift.tt/30966GV
Comments