‘മാധ്യമവേട്ട’യില്നിന്ന് *സ്വകാര്യത സംരക്ഷിക്കണം ; പാർലമെന്ററി സമിതി ശുപാര്‍ശ
ന്യൂഡൽഹി
‘മാധ്യമപ്രവർത്തനം’ എന്ന പേരിലുള്ള കടന്നാക്രമണങ്ങളിൽനിന്നും വ്യക്തികളുടെ സ്വകാര്യതാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് സംയുക്ത പാർലമെന്ററി സമിതിയുടെ ശുപാർശ. മാധ്യമങ്ങളുടെ ‘സ്വയം നിയന്ത്രണം’ എന്നത് പര്യാപ്തമല്ലെന്നും സമഗ്രമായ ചട്ടം ഈ വിഷയത്തിൽ കൊണ്ടുവരണമെന്നും വ്യക്തിവിവര സംരക്ഷണ ബില്ലിൽ മാറ്റങ്ങൾ നിർദേശിക്കാൻ രൂപീകരിച്ച സംയുക്ത സമിതി അംഗീകരിച്ച റിപ്പോർട്ടിൽ നിർദേശിച്ചു.
മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി ഒരു ഏകീകൃത സംവിധാനമുണ്ടാകണം. എല്ലാ രൂപത്തിലുള്ള മാധ്യമങ്ങളെയും ഈ സംവിധാനത്തിന് കീഴിൽ കൊണ്ടുവരണം.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും ഇന്റർനെറ്റും ഉപയോഗിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് സംവിധാനമുണ്ടാകണം–- റിപ്പോർട്ട് നിർദേശിക്കുന്നു.
Credits National || Deshabhimani Online News https://ift.tt/3HIATMd
Comments