യുവതിയുടെ ആത്മഹത്യ: യുവജന കമീഷൻ കേസെടുത്തു


കൊച്ചി
ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയ എൽഎൽബി വിദ്യാർഥിനി മൊഫിയ പർവീണിന്റെ വീട് യുവജന കമീഷൻ സന്ദർശിച്ചു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമീഷൻ, ജില്ലാ പൊലീസ് മേധാവിയോട് അടിയന്തരറിപ്പോർട്ട് ആവശ്യപ്പെട്ടു. കുടുംബത്തിന് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് കമീഷൻ അധ്യക്ഷ ചിന്ത ജെറോം അറിയിച്ചു. അംഗങ്ങളായ പ്രിൻസി കുര്യാക്കോസ്, ആർ രാഹുൽ എന്നിവർ ഒപ്പമുണ്ടായി. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷനും അന്വേഷണത്തിന് ഉത്തരവിട്ടു. കേസ് ഡിസംബർ 27ന് പരിഗണിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3xiQ36a

Comments

Archive

Contact Form

Send