മാവോയിസ്റ്റ് നേതാവ് ദീപക്കുമായി ആദിവാസി കോളനിയിൽ തെളിവെടുപ്പ്‌


എടക്കര (മലപ്പുറം)
മാവോയിസ്റ്റ് നേതാവ് ഛത്തീസ്ഗഢ് സ്വദേശി ദീപക്കിനെ പോത്തുകല്ല് സ്റ്റേഷൻ പരിധിയിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ ആദിവാസി കോളനികളിലെത്തിച്ച് തെളിവെടുത്തു. കോളനികളിൽ 2019ൽ സംഘടനാ പ്രചാരണം നടത്തിയ കേസിലാണിത്.

സംസ്ഥാനത്ത് മാവോയിസ്റ്റുകളുടെ സായുധ പരിശീലകൻകൂടിയാണ് ദീപക്. ചോദ്യംചെയ്യലിൽ നിർണായക വിവരങ്ങൾ കിട്ടിയെന്നാണ് സൂചന.
നിലമ്പൂർവനത്തിൽ 2016ലുണ്ടായ ഏറ്റുമുട്ടൽ കേസിലും പ്രതിയാണ് ഇയാൾ. വഴിക്കടവ് പൊലീസ് മൂന്നുദിവസത്തെ കസ്റ്റഡി പൂർത്തിയാക്കി വ്യാഴാഴ്ച ദീപക്കിനെ എൻഐഎക്ക് കൈമാറും. ഏറ്റുമുട്ടൽ കേസ് എൻഐഎ ഏറ്റെടുത്തപ്പോഴാണ് ഛത്തീസ്ഗഢ് ജയിലിൽനിന്ന് ദീപക്കിനെ കേരളത്തിലെത്തിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3Ft7J1w

Comments

Archive

Contact Form

Send