പിഎച്ച്‌ഡി തീസിസ്‌ കാലാവധി നീട്ടിനൽകണം : വി ശിവദാസൻ എംപി


ന്യൂഡൽഹി
പിഎച്ച്ഡി ഗവേഷകർക്ക് തീസിസ് സമർപ്പിക്കാനുള്ള കാലാവധി ഫെലോഷിപ്പോടുകൂടി നീട്ടി നൽകണമെന്ന് ഡോ. വി ശിവദാസൻ എംപി യുജിസി ചെയർമാനോട് ആവശ്യപ്പെട്ടു. ദീർഘകാലം കോവിഡ് നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നതിനാൽ നിരവധി ഗവേഷകർക്ക് സർവകലാശാലകളിലും സ്ഥാപനങ്ങളിലും ഗവേഷണത്തിൽ ഏർപ്പെടാനായിട്ടില്ല. നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചത് സമീപകാലത്താണ്. ഈ സാഹചര്യത്തിൽ ഗവേഷണം പൂർത്തിയാക്കാനും തീസിസുകൾ സമർപ്പിക്കാനും കൂടുതൽ സമയം ആവശ്യമായതിനാൽ കാലാവധി നീട്ടി നൽകണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.



Credits National || Deshabhimani ​Online ​News https://ift.tt/3o27qVU

Comments

Archive

Contact Form

Send