ഗുഡ്‌ഗാവിൽ എട്ടിടത്തുകൂടി നമാസ് നിഷേധിച്ചു


ന്യൂഡൽഹി
ഹരിയാനയിലെ ഗുഡ്ഗാവിൽ സംഘപരിവാർ പ്രതിഷേധത്തെതുടർന്ന് എട്ടിടത്തുകൂടി നമാസിന് അനുമതി നിഷേധിച്ചു. പ്രദേശവാസികൾ ‘എതിർക്കുന്നു’എന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധം. ഡൽഹി അതിർത്തിയായ ഗുഡ്ഗാവിൽ 37 പൊതുഇടങ്ങളിലാണ് നമാസ് അനുവദിച്ചിരുന്നത്. 2018ൽ സംഘപരിവാർ പ്രശ്നങ്ങൾ സൃഷ്ടിച്ചതിനെത്തുടർന്നായിരുന്നു തീരുമാനം. എന്നാൽ, എട്ടിടത്ത് വിലക്ക് ഏർപ്പെടുത്തിയതോടെ നമാസിന് അനുവദിക്കപ്പെട്ട സ്ഥലങ്ങൾ 29 ആയി ചുരുങ്ങി. മറ്റിടങ്ങളിലും എതിർപ്പ് വന്നാൽ നമാസ് വിലക്കേണ്ടിവരുമെന്ന് ഗുഡ്ഗാവ് നഗരസഭാ അധികൃതർ പറഞ്ഞു. അനുമതിയില്ലാത്ത ഇടങ്ങളിൽ നമാസ് അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്–- അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/31uX1cn

Comments

Archive

Contact Form

Send