തിരുവനന്തപുരത്ത്‌ കാലാവസ്ഥാ കോൺക്ലേവ്‌ ; കാർബൺ ന്യൂട്രൽ കേരളം പദ്ധതി നടപ്പാക്കുന്നതിന് നോഡൽ ഏജൻസിയെ നിയോഗിക്കും : മുഖ്യമന്ത്രി


തിരുവനന്തപുരം
കാലാവസ്ഥാ വ്യതിയാനംമൂലം സംസ്ഥാനത്തുണ്ടായ മാറ്റങ്ങളും ദുരന്തങ്ങളും പഠിക്കാൻ തിരുവനന്തപുരത്ത് അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. റീബിൽഡ് കേരളയടക്കം ഒട്ടേറെ പദ്ധതി ഈ ദിശയിലുള്ളതാണ്. 2035ഓടെ കാർബൺ ന്യൂട്രൽ കേരളം പദ്ധതി നടപ്പാക്കുന്നതിന് നോഡൽ ഏജൻസിയെ നിയോഗിക്കും. കർമപദ്ധതി തയ്യാറാക്കാൻ പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചു. ആദ്യ യോഗം നവംബർ 19 ന് ചേരും.

താപനില വർധന 2011 –-2020ൽ 1850 -–-1900ലേക്കാൾ ശരാശരി 1.09 ഡിഗ്രി കൂടുതലാണ്. കേരള തീരദേശത്തിന്റെ ചില ഭാഗം 2150ഓടെ ജലനിരപ്പ് ഉയർന്ന് നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കാലാവസ്ഥാ വ്യതിയാന പഠന ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പഠനം ഡിസംബറിൽ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ksiOrE

Comments

Archive

Contact Form

Send