പള്ളി പൊളിക്കാൻ ബിജെപി സമ്മർദം ; വഡോദര ന​ഗരസഭ ഓഫീസർ രാജിവച്ചു


വഡോദര
​ഗുജറാത്തിലെ വഡോദരയിൽ മുസ്ലിംപള്ളി കെട്ടിടം പൊളിക്കണമെന്ന ബിജെപി കൗൺസിലർമാരുടെ സമ്മർദത്തെ തുടർന്ന് വഡോദര മുനിസിപ്പൽ കോർപറേഷൻ (വിഎംസി) ടൗൺ ഡെവലപ്മെന്റ് ഓഫീസർ ജിതേഷ് ത്രിവേദി രാജിവച്ചു. നഗരത്തിലെ തണ്ടൽജ പ്രദേശത്തെ മുസ്ലിംപള്ളിയിൽ അടുത്തിടെ നിർമിച്ച കെട്ടിടം പൊളിച്ചുമാറ്റാൻ ഒക്ടോബർ 20ന് വിഎംസി അന്തിമ നോട്ടീസ് നൽകി.

ഇത് സർക്കാർ ഭൂമി കൈയേറി നിർമിച്ചതെന്നായിരുന്നു ആരോപണം. കൈയേറ്റം പൊളിച്ചുനീക്കാൻ പള്ളി ഭാരവാഹികൾക്ക് വിഎംസി സമയം നൽകിയെങ്കിലും ഉടൻ പൊളിച്ചുമാറ്റാൻ ബിജെപി കൗൺസിലർമാർ നിരന്തരം സമ്മർദം ചെലുത്തി. അതേസമയം ത്രിവേദിയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് മേയർ കെയുർ റൊകാഡിയ പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/300xdUY

Comments

Archive

Contact Form

Send