വികസനകാര്യങ്ങളിൽ പിണറായിയിൽനിന്ന് പഠിക്കാനുണ്ട്: ശശി തരൂർ
തിരുവനന്തപുരം
മുഖ്യമന്ത്രി പിണറായി വിജയനുമായി അനൗദ്യോഗിക സന്ദർശനം നടത്തി ദേശീയവിഷയങ്ങളടക്കം ഒട്ടേറെ കാര്യങ്ങൾ സംസാരിച്ചെന്ന് ശശി തരൂർ എംപി പറഞ്ഞു. അദ്ദേഹവുമായി ബന്ധം സൂക്ഷിക്കുന്നത് സന്തോഷം നൽകുന്നു. വികസനകാര്യങ്ങളിൽ പിണറായി എടുക്കുന്ന പ്രൊഫഷണൽ സമീപനത്തിൽനിന്ന് പലതും പഠിക്കാനുണ്ടെന്നും തരൂർ ട്വീറ്റ് ചെയ്തു. സന്ദർശന സമയത്തെടുത്ത സെൽഫിയും അദ്ദേഹം പങ്കുവച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3l4TiJq
Comments