യുപിയിൽ കോൺഗ്രസിന്‌ ‘0’ സീറ്റെന്ന്‌ അഖിലേഷ്‌

ന്യൂഡൽഹി> ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒറ്റ സീറ്റും കിട്ടില്ലെന്ന് സമാജ്വാദി പാർടി നേതാവ് അഖിലേഷ്യാദവ്. ജനങ്ങൾ കോൺഗ്രസിനെ ഒരുകാരണവശാലും സ്വീകരിക്കില്ലെന്നും അഖിലേഷ് ഝാൻസിയിൽ തെരഞ്ഞെടുപ്പ് റാലിക്ക് മുമ്പ് മാധ്യമങ്ങളോട് പ്രതികരിച്ചു. മമത ബാനർജി ബംഗാളിൽ ബിജെപിയെ തൂത്തെറിഞ്ഞപോലെ യുപി ജനതയും ബിജെപിയെ തൂത്തെറിയുമെന്നും- അഖിലേഷ് പറഞ്ഞു.

കഴിഞ്ഞദിവസം മൊറാദാബാദിലെ റാലിയിൽ പ്രിയങ്ക ഗാന്ധി അഖിലേഷിനെ വിമർശിച്ചിരുന്നു. ലഖിംപുർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ടപ്പോൾ അഖിലേഷ് എവിടെയായിരുന്നെന്നായിരുന്നു ചോദ്യം. 2017ൽ എസ്പിയും കോൺഗ്രസും സഖ്യമുണ്ടാക്കിയിരുന്നെങ്കിലും കാര്യമായ ചലനമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. യുപി കോൺഗ്രസിനെ വേണ്ടെന്ന് വെച്ചതാണ് മോശം പ്രകടനത്തിന് കാരണമെന്നായിരുന്നു അഖിലേഷിന്റെ കുറ്റപ്പെടുത്തൽ.



Credits National || Deshabhimani ​Online ​News https://ift.tt/3DiOt5y

Comments

Archive

Contact Form

Send