പ്രാണ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്: രജിസ്‌ട്രേഷൻ 10 വരെ
തിരുവനന്തപുരം
പ്രാണ‐ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ 10ന് ജനുവരി 10വരെ സ്കൂളുകൾക്ക് രജിസ്റ്റർ ചെയ്യാം. www.deshabhimani.com/aksharamuttamquiz –ൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത്. 12ന് പകൽ ഒന്നിനാണ് സ്കൂൾതല മത്സരം. ഉപജില്ലാതലം 23നും ജില്ലാതലം ഫെബ്രുവരി ആറിനും സംസ്ഥാന ഫൈനൽ 19നുമാണ്. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നേരിട്ടാണ് മത്സരങ്ങൾ. എൽപി, യുപി, സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഉപജില്ലകളിൽ രണ്ടു ബാച്ചായാണ് മത്സരം. രാവിലെ 10ന് എൽപി, ഹയർ സെക്കൻഡറി വിഭാഗവും 11.30ന് യുപി, സെക്കൻഡറി വിഭാഗവും.
വിജയികൾക്ക് രണ്ടുകോടി രൂപയുടെ സമ്മാനങ്ങൾ നൽകും. ദേശാഭിമാനി അക്ഷരമുറ്റം നൽകുന്ന ഒരുകോടി രൂപയുടെ ക്യാഷ് അവാർഡിനൊപ്പം 2000 വിദ്യാർഥികൾക്ക് ഒരു കോടിരൂപയുടെ പ്രാണ ലേണിങ് ആപ്പും ലഭിക്കും.
Credits Kerala || Deshabhimani Online News https://ift.tt/3eE5NYU
Comments