മോദിക്ക് 12 കോടിയുടെ പുതിയ കാർ
ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള പുതിയ കാർ. 12 കോടി വിലവരുന്ന മെഴ്സിഡസ് ബെൻസ്- മേബാക്ക് എസ് 650 ഗാർഡിലാകും ഇനി യാത്ര. സ്ഫോടനത്തെയും വെടിയുണ്ടകളെയും അതിജീവിക്കാൻ ശേഷിയുള്ളതാണ് വാഹനം. യന്ത്രത്തോക്കില് നിന്ന് വെടിയേറ്റാലും ചില്ല് തകരില്ല. 15 കിലോ വരെ സ്ഫോടകവസ്തു ഉപയോഗിച്ച് രണ്ടു മീറ്റർ ദൂരെനിന്ന് ഉണ്ടാകുന്ന സ്ഥോടനത്തെ അതിജീവിക്കാം. അത്യാവശ്യമെങ്കില് വാഹനത്തിനകത്തുള്ളവര്ക്ക് ഉപയോഗിക്കാന്‍ പ്രത്യേക വായുവിതരണ സംവിധാനം ഉണ്ട്.വേഗം മണിക്കൂറിൽ 160 കിലോമീറ്റര് വരെ.
Credits National || Deshabhimani Online News https://ift.tt/33UnocQ
Comments