20 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും: മന്ത്രി പി രാജീവ്
കൊച്ചി > സംസ്ഥാനത്ത് സർക്കാർ 20 ലക്ഷം തൊഴിലവസരം ഒരുക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലാകും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. ആദ്യഘട്ടം 10,000 പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരും നാഷണൽ എംപ്ലോയ്മെന്റ് സർവീസും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ ‘നിയുക്തി - 2021’ കളമശേരി സെന്റ് പോൾസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത മാർച്ചോടെ കെ-ഫോൺ പദ്ധതിവഴി വേഗത്തിലുള്ള ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാക്കാനാകും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും പൊതുസേവനകേന്ദ്രങ്ങൾ ഉപയോഗിക്കുന്നവർക്കും ഇത് കൂടുതൽ ഗുണംചെയ്യും. ഒരുലക്ഷം എംഎസ്എംഇകളും ആരംഭിക്കാൻ ലക്ഷ്യമിടുന്നു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കളമശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ, മേഖലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ അബ്ദുറഹ്മാൻകുട്ടി, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ബെന്നി മാത്യു എന്നിവർ സംസാരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3oMkjnf
Comments