അൺ എയ്‌ഡഡിൽ കാൽലക്ഷം: സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ 22,769 സീറ്റ് ഒഴിവ്
തിരുവനന്തപുരം
സംസ്ഥാനത്ത് പ്ലസ് വണ്ണിന് സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 22,769 സീറ്റ് ഒഴിവ്. അധിക ബാച്ചിലേക്കുള്ള പ്രവേശനത്തോടൊപ്പം ഈ സീറ്റുകളിലും പ്രവേശനം നൽകും. കാൽലക്ഷത്തിലധികം സീറ്റുകൾ അൺ എയ്ഡഡിലും ഒഴിവുണ്ട്.
എല്ലാ ജില്ലകളിലുമായി സർക്കാർ സ്കൂളുകളിൽ 14,262 സീറ്റും എയ്ഡഡിൽ 8,507 സീറ്റുമുണ്ട്. അൺ എയ്ഡഡിൽ 25,782 സീറ്റാണുള്ളത്. തുടർപ്രവേശന പ്രക്രിയയുടെ ഭാഗമായി അൺ എയ്ഡഡിലെ സീറ്റുകൾ നികത്തില്ല. രക്ഷിതാക്കളുടെ താൽപ്പര്യപ്രകാരം കുട്ടികൾക്ക് പ്രവേശനം നേടാം.
Credits Kerala || Deshabhimani Online News https://ift.tt/3okvTps
Comments