27,000 ഹെക്ടർ വനം പുനഃസ്ഥാപിക്കും ; നയരേഖയ്‌ക്ക്‌ മന്ത്രിസഭാ അംഗീകാരം


തിരുവനന്തപുരം
രാജ്യത്ത് ആദ്യമായി സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിനുള്ള നയത്തിന് കേരളം അംഗീകാരം നൽകി. 27,000 ഹെക്ടർ വിദേശ-, -ഏകവിളത്തോട്ടങ്ങൾ ഒഴിവാക്കി വനം പുനഃസ്ഥാപിക്കുന്ന നയരേഖ മന്ത്രിസഭാ യോഗം അംഗീകരിച്ചു. വനം–- പരിസ്ഥിതി സംരക്ഷണത്തിന് ജനകീയ പ്രസ്ഥാനം രൂപീകരിക്കും.

വനാശ്രിതരെ സംരക്ഷിച്ചും തൊഴിലവസരങ്ങൾ വർധിപ്പിച്ചുമാണ് വനം പുനഃസ്ഥാപനം. തീരദേശ കണ്ടൽവനങ്ങളും സ്വകാര്യവനങ്ങളും കാവുകളും സംരക്ഷിക്കുമെന്നും നയരേഖയിൽ പറയുന്നു.

പഞ്ചായത്തുകൾ കാർബൺ ന്യൂട്രലാക്കാൻ വൃക്ഷവൽക്കരണത്തിന് തദ്ദേശഭരണവകുപ്പ്, കുടുംബശ്രീ, വനസംരക്ഷണ സമിതികൾ/ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികൾ, സ്വയംസഹായ സംഘങ്ങൾ എന്നിവ നേതൃത്വം നൽകും. കൃഷിക്കാരും പാട്ടാദാർമാരും നട്ടുപിടിപ്പിച്ച വൃക്ഷങ്ങൾ മുറിച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ നിയമനിർമാണം നടത്തും.

മനുഷ്യ-–- വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനാതിർത്തികളിലെ സ്വകാര്യസ്ഥലങ്ങളും തോട്ടങ്ങളും അർഹമായ ന ഷ്ട പരിഹാരം നൽകി ർക്കാർ ഏറ്റെടുക്കും. തർക്കങ്ങളും കൈയേറ്റവും തടയാൻ വനാതിർത്തികൾ ഡിജിറ്റൈസ് ചെയ്ത് റവന്യുരേഖകളിൽ ഉൾപ്പെടുത്തും.

പരിസ്ഥിതിലോല പ്രദേശങ്ങളിൽ ശോഷിച്ച തേക്ക് വനങ്ങൾ, വിദേശ ഏകവിള തോട്ടങ്ങൾ എന്നിവ സ്വാ ഭാവിക വനമാക്കും. വെട്ടിമാറ്റുന്ന വ്യാവസായിക തോട്ടങ്ങളിൽനിന്നുള്ള അസംസ്കൃത വസ്തുക്കൾ വ്യവസായങ്ങൾക്ക് നൽകി വരുമാനമുണ്ടാക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3saR7sa

Comments

Archive

Contact Form

Send