നവമാധ്യമങ്ങളിലൂടെ സാമൂഹ്യവിദ്വേഷം പ്രചരിപ്പിച്ചതിന് 51 കേസ്
തിരുവനന്തപുരം
സാമൂഹ്യവിദ്വേഷം വളർത്തുന്ന തരത്തിൽ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 51 കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ആറ് ദിവസത്തെ കണക്കാണിത്. വെള്ളയാഴ്ച കൂടുതൽ അറസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം റൂറൽ പൊലീസ് ജില്ലയിലാണ് –-14 കേസ്. മലപ്പുറത്ത് 12 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറൽ നാല്, കൊല്ലം സിറ്റി ഒന്ന്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ രണ്ട്, കോട്ടയം ഒന്ന്, തൃശൂർ സിറ്റി നാല്, തൃശൂർ റൂറൽ ഒന്ന്, പാലക്കാട് അഞ്ച്, കോഴിക്കോട് റൂറൽ രണ്ട്, കണ്ണൂർ റൂറൽ ഒന്ന്, കാസർകോട് രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകൾ.
സാമൂഹ്യവിദ്വേഷവും മതസ്പർധയും വളർത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങൾ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
ഇത്തരം കേസുകളിൽ കുറ്റക്കാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി.
Credits Kerala || Deshabhimani Online News https://ift.tt/3sxNZGQ
Comments