കോവിഡ്‌ മരണം : ഒറ്റ ദിവസം 600 പേർക്ക്‌ സഹായം


തിരുവനന്തപുരം
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള പ്രത്യേക ക്യാമ്പുകളിലൂടെ സംസ്ഥാനത്ത് ഒറ്റ ദിവസം ധനസഹായം നൽകിയത് അറൂനൂറിലധികം പേർക്ക്. ധനസഹായം അക്കൗണ്ടിലേക്ക് കൈമാറി. ആയിരത്തോളം പേരാണ് പ്രത്യേക ക്യാമ്പുകൾവഴി ഞായറാഴ്ച അപേക്ഷിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു അവധി ദിവസവും ക്യാമ്പ് നടത്തിയത്. 10,777 അപേക്ഷയാണ് ശനിയാഴ്ച ലഭിച്ചത്. ഞായറോടെ 11,800 ആയി. ഇതുവരെ 6193 അപേക്ഷ അംഗീകരിച്ചു. 1150 പേർക്ക് 50,000 രൂപ ധനസഹായം കൈമാറി.
കോവിഡ് ബാധിച്ച് മരിച്ച ബിപിഎൽ കുടുംബത്തിലുള്ളവരുടെ ആശ്രിതർക്ക് 36 മാസം 5000 രൂപ വീതവും നൽകും. ഇതുവരെ 3854 പേർ അപേക്ഷിച്ചതിൽ 65 എണ്ണം അംഗീകരിച്ചു.

നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ വില്ലേജ് ഓഫീസുകളും കലക്ടറേറ്റിലെ ബന്ധപ്പെട്ട വിഭാഗങ്ങളുമാണ് ഞായറും പ്രവർത്തിച്ചത്. ക്യാമ്പ് തിങ്കളും തുടരും. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം relief.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3qb9g6z

Comments

Archive

Contact Form

Send