മൊബൈൽഫോൺ മോഷണം ആരോപിച്ച്‌ യുവാവിനെ *കെട്ടിത്തൂക്കി മർദിച്ചു ; 6 പേർ അറസ്‌റ്റിൽ


മംഗളൂരു
മൊബൈൽഫോൺ മോഷ്ടിച്ചെന്നാരോപിച്ച് മീൻപിടിത്ത തൊഴിലാളിയായ യുവാവിനെ സഹപ്രവർത്തകർ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു. ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കേസെടുത്ത പൊലീസ് ആറുപേരെ അറസ്റ്റുചെയ്തു. മംഗളൂരു ബന്ദർ തുറമുഖത്തെ മീൻപിടിത്ത തൊഴിലാളി ആന്ധ്രാ സ്വദേശി വൈല ഷിനു(34)വിനെയാണ് മറ്റു തൊഴിലാളികൾ മർദിച്ചത്. ആന്ധ്രക്കാരായ പ്രളയകാവേരി ഗോവിന്ദയ്യ (47), കർപ്പിങ്കരി രവി (27), കൊണ്ടൂരു പോളയ്യ (23), ആവുല രാജ്കുമാർ(26), കാടാങ്കാരി മനോഹർ (21), വുതുകൊരി ജലയ്യ (30) എന്നിവരെയാണ് പാണ്ഡേശ്വരം പൊലീസ് അറസ്റ്റുചെയ്തത്.

തൊഴിലാളികളിൽ ഒരാളുടെ മൊബൈൽഫോൺ കാണാതായതിന്റെ പേരിലാണ് ക്രൂരമർദനം. ക്രെയിൻ ഉപയോഗിച്ച് തലകീഴായി കെട്ടിത്തൂക്കിയശേഷമാണ് മർദിച്ചത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾപ്രകാരമാണ് കേസെടുത്തത്.



Credits National || Deshabhimani ​Online ​News https://ift.tt/3GZzFLs

Comments

Archive

Contact Form

Send