90 മിനിറ്റിൽ ഒമിക്രോൺ കണ്ടെത്തി ഡൽഹി ഐഐടി


ന്യൂഡൽഹി
ആർടിപിസിആർ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലൂടെ വെറും 90 മിനിറ്റിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്താനാകുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഡൽഹി ഐഐടി. നിലവിൽ സങ്കീർണമായ ജനിതക ശ്രേണീകരണത്തിലൂടെയാണ് ഒമിക്രോൺ കണ്ടെത്തുന്നത്. ഇതിന് മൂന്നുദിവസമെടുക്കും. ഒമിക്രോൺ വകഭേദത്തിൽ മാത്രമുള്ളതും മറ്റ് കോവിഡ് ഇനങ്ങളിൽ ഇല്ലാത്തതുമായ പ്രത്യേക വ്യതിയാനങ്ങൾ ആർടിപിസിആറിലൂടെ കണ്ടെത്താനാകുന്ന സംവിധാനമാണ് ഡൽഹി ഐഐടിയിലെ കുസുമം സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസ് വികസിപ്പിച്ചത്. പേറ്റന്റിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. നേരത്തേ വില കുറഞ്ഞ ആർടിപിസിആർ കിറ്റ് വികസിപ്പിച്ചതും ഡൽഹി ഐഐടിയായിരുന്നു.

ഇന്ത്യയിൽ 40 പേരില് ഒമിക്രോൺ
മഹാരാഷ്ട്രയിൽ രണ്ട് പേര്ക്കുകൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ നാൽപ്പതായി. പുണെ എൻഐവി ലാബിലാണ് രണ്ട് കേസുകൂടി സ്ഥിരീകരിച്ചത്. പുണെ, ലത്തൂർ ജില്ലകളിലാണ് പുതിയ കേസുകൾ. ദുബായിൽ പോയി വന്നവരാണ് ഇരുവരും. ഇവരുമായി സമ്പർക്കത്തിൽ വന്നവരുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവാണ്.

ബോളിവുഡ് താരങ്ങളായ കരീന കപൂർ, അമൃത അറോറ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിരവധി പാർടികളിൽ പങ്കെടുത്തിരുന്നുവെന്ന് മുംബൈ കോർപറേഷൻ അറിയിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3ypIISY

Comments

Archive

Contact Form

Send