സന്ദീപ് കൊലക്കേസ്‌: അഞ്ച് പ്രതികളും പൊലീസ് കസ്റ്റഡിയില്‍

തിരുവല്ല> സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കൊടതിയാണ് ഇവരെ എട്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.

ഇവരെ കൊലപാതകം നടത്തിയ സ്ഥലത്തടക്കം എത്തിച്ച് പൊലീസ് തെളിവെടുക്കും. ആയുധങ്ങളും കണ്ടെടുക്കും. അന്വേഷണ ഉദ്യോഗസ്ഥൻ പുളിക്കീഴ് സിഐ ഇ ഡി ബിജുവാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ വ്യാഴം രാത്രി എട്ടോടെയാണ് യുവമോർച്ച നേതാവ് ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദീപിനെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാന്ഡ് ചെയ്തു.

ആലപ്പുഴ കോവിഡ് ക്വാറന്റൈൻ സെന്ററിലും പിന്നീട് ആലപ്പുഴ സബ്ജയിലിലേക്കും മാറ്റിയിരുന്നു. ആർഎസ്എസ് ക്വട്ടേഷൻ സംഘത്തിൽപെട്ട തിരുവല്ല ചാത്തങ്കേരി പള്ളിപറമ്പിൽ ജിഷ്ണു, വേങ്ങൽ നന്ദുഭവനിൽ നന്ദു, സഹോദരൻ അഭിജിത്ത്, ചങ്ങനാശേരി പായിപ്പാട് പള്ളിക്കൽചിറ കൊച്ചുപറമ്പിൽ പ്രമോദ്, കാസര്കോട് മൊ​ഗ്രാല് മൈമൂണ് ന​ഗർ കുട്ട്യാന് വളപ്പില് മന്സൂര് എന്നിവരാണ് പ്രതികൾ.



Credits Kerala || Deshabhimani ​Online ​News https://ift.tt/3osDKkI

Comments

Archive

Contact Form

Send