മാസ്‌ക് ധരിക്കുന്നത് മൂന്നിൽ ഒരാൾമാത്രം
ന്യൂഡൽഹി> ഒമിക്രോൺ ഭീതിക്കിടയിലും രാജ്യത്ത് മാസ്ക് ധരിക്കാൻ ആളുകൾക്ക് മടി. ഇക്കാര്യത്തിൽ ഇന്ത്യ വളരെ പിന്നിലാണെന്ന് സർവേഫലം. തങ്ങളുടെ മേഖലയിൽ ആളുകൾ മാസ്ക് കൃത്യമായി ധരിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടത് രണ്ട് ശതമാനം മാത്രം. വീടിനു പുറത്തിറങ്ങുമ്പോൾ മൂന്നിൽ ഒരാൾ മാത്രമാണ് മാസ്കുവയ്ക്കുന്നത്. ലോക്കൽ സർക്കിൾ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം നടത്തിയ സർവേയിൽ 364 ജില്ലകളിലായി 25,000 പേർ പങ്കെടുത്തു.
ഏപ്രിലിൽ നടത്തിയ സർവേയിൽ 29 ശതമാനമാണ് ആളുകൾ കൃത്യമായി മാസ്ക് ധരിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടത്. സെപ്തംബറിലും നവംബറിലും ഇത് 12 ശതമാനവും രണ്ട് ശതമാനവുമായി കുറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3olpCKc
Comments