പള്ളി സമരത്തെ തള്ളിപ്പറഞ്ഞതിന് യൂദാസെന്ന് വിളിച്ച്‌ ഒറ്റപ്പെടുത്തി: ജിഫ്രി തങ്ങൾ

കോഴിക്കോട് > വഖഫ് ബോർഡ് വിഷയത്തിൽ പള്ളി സമരത്തെ തള്ളിപ്പറഞ്ഞതിന് തന്നെ യൂദാസെന്ന് വിളിച്ച് അധിക്ഷേപിച്ചതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. തന്നെ ഒറ്റപ്പെടുത്താനായിരുന്നു ശ്രമം. മോശം ഭാഷയിൽ പരാമർശങ്ങളുമുണ്ടായി. യുഎഇയിൽ എസ്കെഎസ്എസ്എഫ് മുഖപത്രം സത്യധാര സംഘടിപ്പിച്ച തന്മയി –- 2021-ൽ ജിഫ്രി തങ്ങൾ പറഞ്ഞു. പള്ളി വിഷയത്തിൽ ചിലർ ആശയക്കുഴപ്പത്തിന് ശ്രമിച്ചു. പലരും അധിക്ഷേപിച്ച് സംസാരിച്ചു. മുമ്പ് ശംസുൽ ഉലമക്കെതിരായും ഇത്തരം പരാമർശങ്ങളുണ്ടായിരുന്നു.

പള്ളിയിൽ വഖഫ് വിഷയം സംസാരിക്കേണ്ടെന്ന് താൻ പറഞ്ഞത് ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞു. ആദ്യം താൻ ഒറ്റയ്ക്കാണ് ഇക്കാര്യം പറഞ്ഞതെന്ന് വരുത്താനായിരുന്നു ശ്രമം. എന്നാൽ സംഘടനയിലെ സമുന്നത നേതാക്കൾ ആശയവിനിമയം നടത്തിയെടുത്ത തീരുമാനമാണിതെന്നും-- ജിഫ്രി തങ്ങൾ വ്യക്തമാക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3EIJnB4

Comments

Archive

Contact Form

Send