നിയമിച്ചത്‌ ഗവർണർ: പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ

കണ്ണൂർ > കണ്ണൂർ സർവകലാശാലാ വിസിയായി തന്നെ നിയമിച്ചത് ഗവർണറാണെന്ന് പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി. രാഷ്ട്രീയ നിയമനമാണോയെന്ന് നിയമിച്ചവരോട് ചോദിക്കണം. സർവകലാശാലകളിൽ രാഷ്ട്രീയ നിയമനമാണെന്ന ഗവർണറുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് സംസ്ഥാനങ്ങളിലും വൈസ് ചാൻസലറെ രണ്ടാമതും നിയമിക്കാറുണ്ട്. യുജിസി നിബന്ധനയ്ക്ക് വിരുദ്ധമല്ലിത്. കോടതിയിലുള്ള വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. വിസിയെന്ന നിലയിൽ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങി ഒരുകാര്യവും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3DMfbDK

Comments

Archive

Contact Form

Send