കേന്ദ്രവും ആർബിഐയും തിരുത്തുക ; സഹകാരികളുടെ പ്രതിഷേധമിരമ്പി

തിരുവനന്തപുരം/കൊച്ചി
സഹകാരികളും സഹകരണ സ്ഥാപന ജീവനക്കാരും ആർബിഐ മേഖലാ ഓഫീസുകളിലേക്കും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും മാർച്ച് നടത്തി. സഹകരണ ബാങ്കിങ് മേഖലയ്ക്കെതിരെ ആർബിഐയുടെ നിയമവിരുദ്ധ നടപടി അവസാനിപ്പിക്കണമെന്നും സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയം തിരുത്തണമെന്നും ആവശ്യപ്പെട്ട് സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു മാർച്ചും ധർണയും. തിരുവനന്തപുരം, എറണാകുളം ആർബിഐ മേഖലാ ഓഫീസുകളിലേക്കും ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കുമായിരുന്നു മാർച്ച്.

തിരുവനന്തപുരത്ത് ധർണ സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കൊച്ചിയിലെ ആർബിഐ മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. മണപ്പാട്ടിപ്പറമ്പിൽനിന്ന് മാർച്ച് ആരംഭിച്ചു. പാക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ പി ബേബി അധ്യക്ഷനായി. ടി ജെ വിനോദ് എംഎൽഎ, പി ആർ മുരളീധരൻ, പുഷ്പ ദാസ്, മുഹമ്മദ് ഷിയാസ്, വി എം ശശി, ഷിബു തെക്കുംപുറം, പി കെ ജലീൽ, സി പി അനിൽ, നന്മ ദാസ്, ടി എസ് ഷൺമുഖദാസ്, പി എച്ച് ഷാഹുൽ ഹമീദ്, എ എൻ സന്തോഷ്, ഒ ദേവസി തുടങ്ങിയവർ സംസാരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3H1rzSl

Comments

Archive

Contact Form

Send