ആർഎസ്എസ് അരുംകൊല : മൻസൂറുമായി കാസർകോട്ട് തെളിവെടുത്തു
കാസർകോട്
സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാർ വധക്കേസിൽ നാലാം പ്രതി മുഹമ്മദ് മൻസൂറിനെ മൊഗ്രാലിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ബുധനാഴ്ച പകൽ പതിനൊന്നിനാണ് തിരുവല്ല പൊലീസ് ഇയാളെ മൈമൂൺ നഗറിലെ വീട്ടിലെത്തിച്ചത്. സഹോദരനൊപ്പം നിർത്തി ചോദ്യംചെയ്തു. അയൽവാസികളിൽനിന്നും വിവരം ചോദിച്ചറിഞ്ഞു. നാട്ടിൽ പൊതുശല്യക്കാരനാണ് ഇയാളെന്ന് നാട്ടുകാർ പറഞ്ഞു.
പൊലീസ് ജീപ്പിൽ കയറ്റുമ്പോൾ ദൃശ്യം പകർത്തിയ മാധ്യമപ്രവർത്തകരെ മൻസൂർ അസഭ്യം പറഞ്ഞു. ഇയാളുടെപേരിൽ ജില്ലയിലുള്ള കേസുകളുടെ വിവരവും ശേഖരിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട് ടൗൺ സ്റ്റേഷനുകളിലെത്തിച്ചാണ് വിവരം ശേഖരിച്ചത്. കർണാടകത്തിലെ കേസുകളുടെ വിവരവും തേടുന്നുണ്ട്. അറസ്റ്റിലായപ്പോൾ മൻസൂർ പൊലീസിന് നൽകിയ വിലാസം കണ്ണൂർ ചെറുപുഴയിൽ മൊയ്തീന്റെ മകൻ മുഹമ്മദ് ഫൈസൽ എന്നായിരുന്നു. ഇത് നുണയാണെന്ന് പിന്നീട് വ്യക്തമായി.
Credits Kerala || Deshabhimani Online News https://ift.tt/3dzcPh2
Comments