രാത്രിനിയന്ത്രണം ഇന്നുമുതൽ ; അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം

തിരുവനന്തപുരം
ഒമിക്രോൺ വ്യാപനത്തിന്റെയും പുതുവർഷ ആഘോഷങ്ങളുടെയും സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രി നിയന്ത്രണം വ്യാഴാഴ്ച നിലവിൽവരും. ജനുവരി രണ്ടുവരെ രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. ശബരിമല, ശിവഗിരി തീർഥാടകർക്ക് ഇളവുണ്ടാകും.

മുപ്പത്തൊന്നിന് രാത്രി 10ന് ശേഷം പുതുവർഷാഘോഷം അനുവദിക്കില്ല. പ്രവർത്തനസമയത്ത് ബാർ, ക്ലബ്, ഹോട്ടൽ, റസ്റ്റോറന്റ്, ഭക്ഷണശാല എന്നിവിടങ്ങളിൽ പകുതിപേർക്കാണ് പ്രവേശനം. വലിയ ആൾക്കൂട്ടങ്ങൾക്ക് സാധ്യതയുള്ള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ അതത് കലക്ടർമാർ ആവശ്യത്തിന് സെക്ടറൽ മജിസ്ട്രേട്ടുമാരെ വിന്യസിക്കും. കൂടുതൽ പൊലീസിനെയും നിയോഗിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3sGUTd3

Comments

Archive

Contact Form

Send