മഥുരയിൽ പയറ്റുന്നത് വോട്ട് രാഷ്ട്രീയം: രാകേഷ് ടിക്കായത്ത്
ന്യൂഡൽഹി
വോട്ട് ലക്ഷ്യമിട്ട് യുപിയിലെ മഥുരയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കം നടക്കുന്നത് ജനങ്ങൾ തിരിച്ചറിയണമെന്ന് കർഷകനേതാവ് രാകേഷ് ടിക്കായത്ത്.
മുസഫർനഗറിൽ ഉണ്ടായതുപോലെ വോട്ടുകൾ ലക്ഷ്യമിട്ട് മഥുരയിലെ സമാധാനം തകർക്കാനുള്ള ആസൂത്രിത നീക്കങ്ങൾ നടക്കുന്നുണ്ട്. അവർക്ക് വോട്ട് കിട്ടാത്തതുകൊണ്ടാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നത്. തീർഥാടക നഗരമായ മഥുരയിൽ ജനങ്ങൾ സമാധാനപരമായ ജീവിതമാണ് നയിക്കുന്നത്. അതില്ലാതാക്കാനുള്ള നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്ന് ടിക്കായത്ത് ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നേതാക്കൾ മഥുരാവിഷയം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് ടിക്കായത്തിന്റെ മുന്നറിയിപ്പ്.
Credits National || Deshabhimani Online News https://ift.tt/3evjKbp
Comments