അടച്ചിടല്‍ കാലത്ത് ഭക്ഷ്യക്കിറ്റ് നൽകിയിട്ടില്ല: കേന്ദ്രം ; പൊളിഞ്ഞത് ബിജെപി, കോൺഗ്രസ് നുണപ്രചാരണം
ന്യൂഡൽഹി
കോവിഡ് അടച്ചിടലിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തിട്ടില്ലെന്ന് രാജ്യസഭയിൽ സ്ഥിരീകരിച്ച് ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. ഇതിനുള്ള പദ്ധതിയൊന്നും കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടില്ലെന്ന് വി ശിവദാസനെ മന്ത്രി അറിയിച്ചു. കേരളത്തിൽ എൽഡിഎഫ് സർക്കാർ എല്ലാ കുടുംബത്തിനും 13 ഇനമടങ്ങിയ ഭക്ഷ്യക്കിറ്റ് സൗജന്യമായി വിതരണം ചെയ്തിരുന്നു. ഇത് കേന്ദ്ര സർക്കാർ വകയാണെന്ന ബിജെപിയുടെ കള്ളപ്രചാരണം കോൺഗ്രസ് നേതാക്കളും ഏറ്റുപിടിച്ചിരുന്നു. പ്രചാരണം പൂർണമായും കളവാണെന്ന് തെളിയിക്കുന്നതായി കേന്ദ്ര മന്ത്രിയുടെ മറുപടി.
Credits National || Deshabhimani Online News https://ift.tt/3dnCPM0
Comments