വിസി പുനർ നിയമനം ; പൊളിഞ്ഞു നുണപരമ്പര


കണ്ണൂർ
കണ്ണൂർ സർവകലാശാല വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ഹൈക്കോടതി ശരിവച്ചത് നുണപരമ്പര സൃഷ്ടിച്ച ‘മനോരമ’ ഉൾപ്പെടെയുള്ള യുഡിഎഫ് മാധ്യമങ്ങൾക്കും തിരിച്ചടി. നിയമനം ചോദ്യംചെയ്തുള്ള ഹർജി ഫയലിൽ പോലും സ്വീകരിക്കാതെ തള്ളിയതോടെ യുഡിഎഫ്–- ബിജെപി–- മാധ്യമ ഗൂഢലക്ഷ്യമാണ് പൊളിഞ്ഞത്. പുതിയ നിയമനമല്ല, പുനർ നിയമനമാണെന്ന് ഹർജി തള്ളിയ ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കി. ഗവർണർ സർക്കാരിന് നൽകിയ കത്ത് ഹാജരാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കത്തിന് കേസിൽ പ്രസക്തിയില്ലെന്നാണ് ചൂണ്ടിക്കാട്ടിയത്.

60 വയസ് കഴിഞ്ഞവരെ വിസിയാക്കാൻ പാടില്ലെന്ന വാദം നിരാകരിച്ച കോടതി, 65 വയസ്സുവരെ തുടരാമെന്ന യുജിസി ചട്ടവും ചൂണ്ടിക്കാട്ടി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3m4oyIT

Comments

Archive

Contact Form

Send