മൂന്നിലൊരു കുട്ടിക്ക്‌ തൂക്കക്കുറവ്‌


ന്യൂഡൽഹി
രാജ്യത്തെ 32 ശതമാനം കുട്ടികൾ തൂക്കക്കുറവ് ഉള്ളവരാണെന്ന് വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനി ലോക്സഭയെ അറിയിച്ചു. എ എം ആരിഫ് ഉള്പ്പെടെയുള്ളവരുടെ ചോദ്യത്തിനാണ് മറുപടി നൽകിയത്.

2019–--20ലെ ദേശീയ കുടുംബാരോഗ്യ സർവേ കണക്കുപ്രകാരം, രാജ്യത്തെ 35.5 ശതമാനം കുട്ടികൾക്ക് വളർച്ചാ മുരടിപ്പുണ്ട്. 19.30 ശതമാനത്തിന് പൊക്കത്തിന് അനുസരിച്ചുള്ള വണ്ണമില്ല. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള പോഷൺ അഭിയാന്റെ ഭാഗമായി 2018–-19 മുതൽ 2020–-21 വരെ സംസ്ഥാനങ്ങൾക്ക് 5312.79 കോടി രൂപ അനുവദിച്ചെങ്കിലും 2021 മാർച്ച് 31 വരെ 2985.56 കോടിരൂപയേ ചെലവഴിച്ചിട്ടുള്ളൂവെന്നും മന്ത്രി അറിയിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3rDOzCz

Comments

Archive

Contact Form

Send