ജിഎസ്‌ടി നഷ്ടപരിഹാരം നിര്‍ത്തരുത് : വി ശിവദാസൻ
ന്യൂഡൽഹി
സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരത്തുക 2022ഓടെ നിർത്തരുതെന്ന് വി ശിവദാസൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു. ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും വരുമാനം ഇടിഞ്ഞു. തദ്ദേശസ്ഥാപനങ്ങൾക്ക് വിനോദനികുതി പിരിക്കാനുള്ള അവകാശമടക്കം നഷ്ടപ്പെട്ടു.
നഷ്ടപരിഹാരം കൂടി ഇല്ലാതായാൽ സംസ്ഥാന സർക്കാരുകൾക്ക് അടിസ്ഥാന വികസന പ്രവർത്തനങ്ങൾപോലും നടത്താനാകാതെവരും–-ശിവദാസൻ ചൂണ്ടിക്കാട്ടി.
Credits National || Deshabhimani Online News https://ift.tt/3DoieSC
Comments