കിറ്റക്‌‌സ് തൊഴിലാളികളുടെ അക്രമം യാദൃശ്ചികം; അറിഞ്ഞോ അറിയാതെയോ ലഹരി ഉപയോഗിച്ചിട്ടുണ്ടാകാം: എംഡി സാബു ജേക്കബ്

കിഴക്കമ്പലം > ക്രിസ്മസ് ആഘോഷത്തിനിടെ കിറ്റക്സ് കമ്പനി തൊഴിലാളികള് ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവം യാദൃശ്ചികമെന്ന് കമ്പനി എംഡി സാബു ജേക്കബ്. അക്രമിച്ച തൊഴിലാളികള് ക്രിമിനലുകളല്ല. കമ്പനി തൊഴിലാളികള് ലഹരി ഉപയോഗിച്ച ശേഷം നടത്തിയ ആക്രമണമാണിതെന്നും സാബു ജേക്കബ് പറഞ്ഞു.

നാഗലാന്ഡ്, മണിപ്പൂര് സംസ്ഥാനക്കാരായ തൊഴിലാളികള് ക്രിസ്മസിന്റെ ഭാഗമായി കരോള് നടത്തിയിരുന്നു. അവരില് തന്നെ കുറച്ച് ആളുകള് ഇതിനെ എതിര്ത്തു. തുടര്ന്നാണ് സംഘര്ഷമുണ്ടായത്. പൊലീസെത്തിയപ്പോള് അവരേയും അക്രമിച്ചു. ആരേയും ആര്ക്കും നിയന്ത്രിക്കാന് സാധിക്കാത്ത രീതിയിലേക്ക് മാറി. അവിടെ ആരോ ലഹരി എത്തിച്ചിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ ആകാം പലരും ഇത് ഉപയോഗിച്ചത്. ലഹരിക്കുപുറത്ത് ചെയ്ത അക്രമങ്ങളാണ് ഇത്- സാബു ജേക്കബ് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3FxJ50u

Comments

Archive

Contact Form

Send